❧ നമ്മുടെ സ്വന്തം തഴുത്തല ❧


About Thazhuthala

Thazhuthala village is at Kollam Taluk of Kollam District. This serene and calm village is two kilometers north of Kottiyam Junction, a fast developing town in NH 47, ten kilometers south of Kollam city. It was part of erstwhile Desinganadu Kingdom. Till the beginning of the century the village was a self sufficient agrarian society. Thazhuthala derived from ‘thazathae’ (towards the lower position) ‘ela’ (vast expanse of paddy field). Thazhuthala lies towards the lower position of Perumkulam ela which is the largest continuum of paddy field in Central Travancore, and stated to be the second largest paddy field expanse in the state. Thazhuthala was also well known for its khadi weaving industry. Thazhuthala is still famous for its Ayurveda tradition. Christian missionaries established schools and churches in this region by the end of nineteenth century. Now Thazhuthala is an educational hub of the area with number of schools in and around and abode of God with the Sree Mahaganapathi Temple, shrine of St.Sebastain and Quadisiyya, Islamic theology centre and mosque situated just within 200 meter radius.


❧ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം ❧

Thazhuthala Sree Maha Ganapathi Temple

Thazhuthala Sree Maha Ganapathi temple, the abode of Lord Vigneswara is situated at Thazhuthala, a serene and peaceful village two kilometers north of Kottiyam Junction , a fast developing town in NH 47, ten kilometers south of Kollam city, in God's own country, Kerala. The temple is famous for the great elephant procession known as ‘Thazhuthala Gajothsavam”, an event equivalent to Thrissur Pooram. Today thousands of devotees flock to the feet of Thazhuthala Sree Maha Ganapthy seeking eternal salvation from the bonds of Karma and solace from the evils of Kaliyuga. According to local narrative, five decades ago in a fine morning the idol of lord Ganesha was found beneath the huge banyan tree near the Desa Seva Samajam Library and SNDP Shaga Mandiram. People who gathered around the banyan tree decided to seat the idol in a suitable location near the banyan tree where it was found. A small structure was built and the idol was placed inside. People started worshiping it. Later it was learnt that it was the handiwork of Sri. Paramu Panikkar, who was a Railway staff. The Idol was presented to him by his senior officer.Though he had kept it in his home for some days, he got a call from his inner voice to locate the idol beneath the banyan tree near his house. There after he led a secluded and ascetic life and years after left for Kasi in search of Moksha. The Idol was seated there for years with small pujas conducted by locals. Too many hindrances, mishaps and unfortunate incidents were reported, villagers generally felt discomfort and dissatisfaction. While seeking the reason for the disasters and mishaps in the village, the holy 'devaprasna' (astrological findings) revealed the presence of the mighty power residing there and suggested to construct a proper temple and place Vinayaka accordingly. Villagers, irrespective of religion, caste and creed came together to built a suitable shrine for Maha Ganapathi. In the year 2000, at the dawn of the new millennium, a mahapuja was performed and Vinayaka was consecrated in sanctum sanctorum. The omnipotent, omnipresent and omniscient Thazhuthala Sree Maha Ganapathi Thampuran reigns over the region warding off all evils and ‘vignas’, showering solace and blessings to all who reaches to him.


വിഘ്‌നങ്ങള്‍ അകറ്റുന്ന തഴുത്തല ശ്രീ മഹാഗണപതി

വിഘ്‌നങ്ങള്‍ അകറ്റുന്ന തഴുത്തല ശ്രീ മഹാഗണപതി

കൊല്ലം ജില്ലയില്‍ തഴുത്തല വില്ലേജിൽ കൊട്ടിയം തഴുത്തലയിലാണ് സര്‍വ്വാഭീഷ്ടവരദായകനും ക്ഷിപ്രപ്രസാദിയുമായ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ തലമുറയില്‍പ്പെട്ട ഒരാള്‍ക്ക് നിയോഗം പോലെ ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും അദ്ദേഹം അത് തഴുത്തല ഗുരുമന്ദിരത്തിനു സമീപമുള്ള അരയാല്‍ ചുവട്ടില്‍ വച്ചു.
മൂര്‍ത്തിത്രയം കുടികൊള്ളുന്ന അരയാലില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ട വിഗ്രഹം ശക്തിപ്രാപിച്ചു. ഇത് തിരിച്ചറിയാന്‍ വൈകിയ ജനങ്ങള്‍ അടിയ്ക്കടി നാടിനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചറിയാല്‍ പ്രശ്നം വച്ചുനോക്കി. അരയാല്‍ ചുവട്ടിലെ വിഗ്രഹത്തിന്റെ ചൈതന്യം മനസ്സിലാക്കിയപ്പോള്‍ അവിടെയൊരു ക്ഷേത്രം നിര്‍മ്മിച്ചു.
വിഘ്ന വിനായകനായ ഗണപതി ഭഗവാനെ അവിടെ പ്രതിഷ്ഠിക്കുകയും അതിനുശേഷം ആ ദേശത്തിനും ദേശവാസികള്‍ക്കും ഐശ്വര്യവും സമാധാനവും പൂര്‍വാധികം വര്‍ധിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
മകരമാസത്തിലെ അവിട്ടം നാളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. പത്തു ദിവസത്തെ ഉത്സവം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു. പത്താം നാള്‍ രാവിലെയുള്ള ആനനീരാട്ടും ആനയൂട്ടും ചമയപ്രദര്‍ശനങ്ങളും വൈകുന്നേരം നടക്കുന്ന ഗജോത്സവത്തിലും തുടര്‍ന്നുള്ള കെട്ടുകാഴ്ചയും എഴുന്നള്ളത്തും കാണുന്നതിനായി വിദേശികളടക്കം ആയിരക്കണക്കിനാണുകള്‍ പങ്കെടുക്കുന്നു. ഉത്സവ കൊടിയേറ്റത്തിനുള്ള അടയ്ക്കാമരവും (കവുങ്ങ്) വഹിച്ചുകൊണ്ടുള്ള കൊടിമരഘോഷയാത്രയില്‍ ആവേശപൂര്‍വമായിട്ടാണ് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നത് . ഓരോ വര്‍ഷവും ഓരോദിക്കില്‍ നിന്നും ഇത് ആരംഭിക്കുന്നു.
ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി , കന്നിയിലെ ദുര്‍ഗ്ഗാഷ്ടമി, വിദ്യാരംഭം, തുലാമാസ ആയില്യ പൂജ , നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലച്ചിറപ്പ് തൃക്കാര്‍ത്തിക , ധനുമാസത്തിലെ നാല്‍പത്തിയൊന്ന് വിളക്ക് ഇവ ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ് . ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ അരയാല്‍മരവും അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗദൈവങ്ങളും, ഭദ്രകാളിയുമാണ് ഉപദേവതകള്‍. രാവിലെ അഞ്ചുമണിക്ക് തുറക്കുന്ന ക്ഷേത്രം മധ്യാഹ്ന പൂജയോടെ 10.30 നു അടയ്ക്കുകയും വൈകിട്ട് 5.30 നു തുറന്ന് 7.45 നുള്ള അത്താഴപൂജയോടുകൂടി 8 മണിക്ക് അടയ്ക്കുന്നു. ലഡ്ഡു , ഉണ്ണിയപ്പം, മോദകം, പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍

സര്‍വ്വവിഘ്ന നിവാരണപൂജ


എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച്ച രാവിലെ 9 മണിമുതല്‍ നടത്തുന്ന സര്‍വ്വവിഘ്ന നിവാരണപൂജ ഇവിടുത്തെ പ്രത്യേകതയാണ്. തഴുത്തല ശ്രീമഹാഗണപതിയെ ആരാധിച്ചാല്‍ സിദ്ധിയും ബുദ്ധിയും കൂടുതല്‍ പ്രകാശിതമാകുമെന്നാണ് വിശ്വാസം. ഗണേശ പുരാണത്തിന്റെ വെളിച്ചത്തില്‍ നടത്തുന്ന ഈ പൂജയില്‍ പങ്കെടുത്താല്‍ ഏതു കാര്യങ്ങള്‍ക്കും തടസ്സം നേരിട്ട് മനഃശാന്തി നഷ്ടപ്പെടുന്നവര്‍ക്ക് മന്ത്രോപാസനയില്‍കൂടി ശ്രേയസ്സും ശാന്തിയും നേടാന്‍ കഴിയുമെന്നും ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാകുമെന്നും വിശ്വസിക്കുന്നു. ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും നാടിനും നാട്ടാരുടെ മനസ്സുകള്‍ക്കും ആത്മീയ സുഗന്ധം നിറയ്ക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം.